ഇറാന്‍ ബോട്ട് പിടിയിലായ സംഭവം: എന്‍.ഐ.എ സംഘം ഇന്ന് വിഴിഞ്ഞത്തത്തെിയേക്കും

വിഴിഞ്ഞം: ഇറാന്‍ ബോട്ട് പിടിയിലായ സംഭവത്തില്‍ കേസെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംഘം അന്വേഷണ ഭാഗമായി തിങ്കളാഴ്ച വിഴിഞ്ഞത്തത്തെിയേക്കുമെന്ന് സൂചന. എന്‍.ഐ.എ ഡിവൈ.എസ്.പി അബ്ദുല്‍ ഖാദറിന്‍െറ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണച്ചുമതല. തലസ്ഥാനത്തത്തെുന്ന സംഘം കേസ് സംബന്ധിച്ച വിശദാംശങ്ങളും മറ്റുരേഖകളും ഏറ്റുവാങ്ങിയ ശേഷമാകും വിഴിഞ്ഞത്തത്തെുക. അതേസമയം കേസ് എന്‍.ഐ.എ ഏറ്റെടുത്തതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് ഒൗദ്യോഗിക അറിയിപ്പ് ലഭിക്കുന്ന മുറക്ക് മാത്രമേ തുടര്‍നടപടികളുണ്ടാവൂ എന്ന് സംഘം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്‍.ഐ.എ എസ്.പി രാഹുലിന്‍െറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ്, ഡി.സി.പി ഗോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ എന്നിവരുമായി കേസ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി മടങ്ങിയിരുന്നു. എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ ഇതുവരെ അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസിന് ആശ്വാസമായി. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ആവശ്യപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ കേസന്വേഷണം നടത്താന്‍ എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച ദുരൂഹത നിറഞ്ഞ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയ സാഹചര്യത്തില്‍ രാജ്യാതിര്‍ത്തിയിലെ കടലില്‍ ഒഴുകി നടന്ന ഇറാന്‍ ബോട്ടിനെ തീരരക്ഷാ സേന കഴിഞ്ഞ നാലിന് ആലപ്പുഴ കടലില്‍ വെച്ച് പിടികൂടുന്നത്. തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തത്തെിച്ച ബോട്ടിലെ 12 പേരും റിമാന്‍ഡില്‍ കഴിയുകയാണ്. പൊലീസ് കസ്റ്റഡിയില്‍ വിഴിഞ്ഞം തുറമുഖ ബെയ്സിനിലാണ് ഇറാന്‍ ബോട്ട്. സംഘത്തില്‍നിന്നും കണ്ടെടുത്ത ആളില്ലാത്ത പാക് തിരിച്ചറിയില്‍ രേഖ, ബോട്ട് പിടികൂടിയപ്പോള്‍ ഇതില്‍നിന്നും കടലിലേക്ക് മുറിച്ചുവിട്ടുവെന്ന് പൊലീസിന് അറിവ് ലഭിച്ച ദുരൂഹ വസ്തു എന്നിവ സംബന്ധിച്ചെല്ലാം സംശയങ്ങളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.