തമിഴ്​നാട്ടിൽ ബസ്​സമരം ശക്തം

തമിഴ്നാട്ടിൽ ബസ്സമരം ശക്തം തൊഴിലാളികൾക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും ചെന്നൈ: തമിഴ്നാട്ടിൽ ആറുദിവസമായി തുടരുന്ന സർക്കാർ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിന് പിന്തുണയുമായി കുടുംബാംഗങ്ങളും രംഗത്ത്. സംസ്ഥാനത്തെ ബസ് ഡിപ്പോകൾക്കും പൊതുഗതാഗത ഒാഫിസുകൾക്കും മുന്നിൽ നടന്ന ധർണയിൽ പിഞ്ചുകുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പെങ്കടുത്തു. സമരം കൂടുതൽ ശക്തമാക്കുന്നതി​​െൻറയും പൊതുജനപിന്തുണ ആർജിക്കുന്നതി​​െൻറയും ഭാഗമായാണ് കുടുംബങ്ങളും സമരരംഗത്തെത്തിയത്. അടിസ്ഥാനശമ്പളത്തിൽ 2.57ശതമാനം വർധന ആവശ്യപ്പെട്ടാണ് 17 യൂനിയനുകളുടെ സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തൊഴിലാളികൾ സമരം പിൻവലിച്ച് േജാലിയിൽ പ്രവേശിക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി നിയമസഭയിൽ അഭ്യർഥിച്ചു. പ്രതിപക്ഷപാർട്ടികളുടെ പിന്തുണയോടെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂനിയനുകളോട് മുഖ്യമന്ത്രി നേരിട്ട് ചർച്ചക്ക് സന്നദ്ധമായാൽ വിഷയത്തിൽ ഇടപെടാമെന്ന് സ്റ്റാലിൻ പറഞ്ഞു. അതേസമയം, ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് പൊതുതാൽപര്യഹരജിയിൽ ചൊവ്വാഴ്ച വാദംകേൾക്കാൻ മദ്രാസ് ഹൈകോടതി വിസമ്മതിച്ചു. വിഷയം ആവശ്യമെങ്കിൽ ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി വ്യക്തമാക്കി. ഒരാഴ്ചയാകുന്ന സമരം മൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സമരത്തിൽ പെങ്കടുക്കാത്ത ഭരണകക്ഷി യൂനിയനിൽപെട്ട തൊഴിലാളികളെയും താൽക്കാലിക ജീവനക്കാരെയും ഉപയോഗിച്ച് ബസുകൾ ഒാടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയാണ്. അച്ചടക്കനടപടികളുമായി മുന്നോട്ടുനീങ്ങുന്ന സർക്കാർ എസ്മ പ്രയോഗിക്കാനുള്ള നീക്കം തുടങ്ങി.
Tags:    
News Summary - tamilnad bus strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.