ദേശീയപാത മുല്ലക്കരയിൽ അപകടക്കെണി

*അടിപ്പാതക്ക് പകരം ഇടവഴിപ്പാതയൊരുക്കി ദേശീയപാത അതോറിറ്റിയുടെ തട്ടിപ്പ് മണ്ണുത്തി: അപകടം പതിവായ മണ്ണുത്തി-പാലക്കാട് യൊരുക്കി 'ഇടവഴിപ്പാത'. റോഡ് മുറിച്ചുകടക്കുന്നത് അപകടങ്ങളും മരണങ്ങൾക്കും കാരണമായ ഇവിടെ അടിപ്പാത ആവശ്യത്തിൽ നാട്ടുകാരുടെ പ്രതിഷേധവും കലക്ടറുടെ റിപ്പോർട്ടുമുണ്ടായിരിക്കുകയും വിഷയം ഹൈകോടതിയിൽ വിധിപറയാനിരിക്കെയുമാണ് അടിപ്പാതയെ അട്ടിമറിച്ച് ഇടവഴിപ്പാത ഒരുക്കിയുള്ള ദേശീയപാതയുടെ കബളിപ്പിക്കൽ. ലോക്ഡൗൺ സാഹചര്യത്തിൽ വാഹനങ്ങൾ കുറഞ്ഞിട്ടും അപകടങ്ങൾ പതിവായതോടെ വീണ്ടും നാട്ടുകാർ കലക്ടർക്ക് പരാതി നൽകി. മുല്ലക്കരയിൽ ഡോൺബോസ്കോ സ്കൂൾ മുതൽ മാരിയമ്മൻ ക്ഷേത്രം വരെയുള്ള ഭാഗത്താണ് റോഡിൽ ബാരിക്കേഡ് നിർമിക്കാതെയും വാഹനയാത്രികർക്കും കാൽനടയാത്രികർക്കും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇടവഴിയൊരുക്കിയിരിക്കുന്നത്. റോഡ് മുറിച്ചുകടക്കാനാണ് ഇടവഴിയൊരുക്കിയിരിക്കുന്നത്. ദേശീയപാതയിൽ വേഗത്തിലാണ് വാഹനങ്ങളുടെ യാത്ര. സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ റോഡ് മുറിച്ചുകടക്കുന്നതാണ് ഇവിടെ. റോഡ് മുറിച്ചുകടന്ന് എട്ട് മരണമുണ്ടായതാണ് ഈ മേഖല. ഒരാൾക്ക് റോഡിൽ ഇടമുറിയാവുന്ന വിധത്തിലാണ് ദേശീയപാതയിൽ ഇടവഴിപ്പാതയൊരുക്കിയിരിക്കുന്നത്. ബസ് ഇറങ്ങി കൂട്ടമായി വരുന്ന വിദ്യാർഥികൾ അടക്കം യാത്രക്കാർ കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഇരുവശത്ത് നിന്നും വരുന്ന 120 കി.മി വേഗതയിൽ വരുന്ന വാഹനങ്ങളുടെ ഇടയിൽ അപകടകരമായി നിൽക്കേണ്ട അവസ്ഥ ഉണ്ട്. അടിപ്പാതയാവശ്യത്തിൻെറ ജനരോഷം കുറക്കുന്നതിന് വേണ്ടിയാണ് ഈ കബളിപ്പിക്കലെന്നാണ് നാട്ടുകാരുടെ വിമർശനം. ദേശീയപാത അതോറിറ്റിയുടെ നടപടിക്കെതിരെ നേർക്കാഴ്ച സമിതി കലക്ടർക്ക് പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.