എസ്​.ഐയെ കൊന്നത്​ ഭരണകൂടത്തിന്​ താക്കീത്​ നൽകാനെന്ന്​ പ്രതികൾ; കുറ്റം സമ്മതിച്ചു

കുഴിത്തുറ (തമിഴ്നാട്): കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിക്കിടെ സബ് ഇൻസ്പെക്ടർ വിൽസനെ വെടിവെച്ച് കൊലപ്പെ ടുത്തിയ സംഭവത്തിൽ പ്രതികളായ തിരുവിതാംകോട് സ്വദേശി അബ്്ദുൽ ഷമീം(32), കോട്ടാർ ഇളങ്കട സ്വദേശി തൗഫീക് (28) എന്നിവർ കുറ്റം സമ്മതിച്ചു. കന്യാകുമാരി എസ്.പിയുടെ നേതൃത്വത്തിൽ 15 മണിക്കൂേറാളം നടത്തിയ ചോദ്യംചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. തങ്ങളുടെ സുഹൃത്തുകളെ പൊലീസ് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായിരുന്നു കൊലപാതകമെന്നും ഇതിലൂടെ ഭരണകൂടത്തിനും പൊലീസിനും മുന്നറിയിപ്പ് നൽകാനാണ് തങ്ങൾ ശ്രമിച്ചതെന്നും ഇരുവരും പറഞ്ഞു. വിൽസനോട് ഇരുവർക്കും വ്യക്തിവൈരാഗ്യമില്ല. പരിചയമുള്ള സ്ഥലം എന്ന നിലയിലാണ് കൃത്യം നടത്താൻ കളിയിക്കാവിള െതരഞ്ഞെടുത്തതെന്നും കന്യാകുമാരി ജില്ല പൊലീസ് സൂപ്രണ്ട് എൻ.ശ്രീനാഥ് പറഞ്ഞു. അതേസമയം പ്രതികൾ പ്രവർത്തിക്കുന്ന സംഘടനയെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കുഴിത്തുറ സബ് കോടതിയിൽ ഹാജരാക്കി. കുഴിത്തുറ മജിസ്േട്രറ്റിൻെറ ചുമതലയുള്ള പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ്്്്് മുനിസിഫ് എം. ജയ്്ശങ്കറിൻെറ മുന്നിലാണ് ഇരുവരെയും രാത്രിയോടെ ഹാജരാക്കിയത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.