ശിശുദിനാഘോഷം

കൊടുങ്ങല്ലൂർ: കോഴിക്കുളങ്ങര 109 ാം നമ്പർ അംഗൻവാടിയിൽ ശിശുദിനാഘോഷ ഭാഗമായി പുഷ്പാർച്ചനയും റാലിയും കുട്ടികൾക്കും അമ്മമാർക്കും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. സമ്മാനം വിതരണം ചെയ്തു. സുലേഖ ടീച്ചർ, രമ, സുനില, മോഹനൻ, സുശീല ടീച്ചർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ. രാംദാസ്, വെൽെഫയർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. അല്‍-അഖ്സ പബ്ലിക് സ്കൂളില്‍ ശിശു ദിനം കയ്പമംഗലം: അല്‍-അഖ്സ പബ്ലിക് സ്കൂളില്‍ ശിശു ദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ച് റാലി നടത്തി. കലാപരിപാടികള്‍ നടന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ മുഹമ്മദ് സുഹൈലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസി‍പ്പല്‍ അൻവർ സാദിക് മുഖ്യ പ്രഭാഷണം നടത്തി. രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.