തനിമ സംവാദ സദസ്

മതിലകം: തനിമ കലാസാഹിത്യ വേദി മതിലകം ചാപ്റ്ററിൻെറ ആഭിമുഖ്യത്തിൽ 'എഴുത്തിൻെറ അടരുകൾ, എഴുത്തുകാരൻെറ ആത്മസംഘർഷങ്ങൾ' എന്ന പേരിൽ കവി ഇ. ജിനനുമായി സംവാദ സദസ് സംഘടിപ്പിച്ചു. മതിലകം ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതി സെക്രട്ടറി മനോജ് വള്ളിവട്ടം ഉദ്ഘാടനം ചെയ്തു. തനിമ ജില്ലാ വൈസ് പ്രസിഡൻറ് അനസ് നദ്‌വി അധ്യക്ഷത വഹിച്ചു. ആദിത്യൻ കാതിക്കോട് കവി ജിനനെ പരിചയപ്പെടുത്തി. കവയത്രി ഗീത മേലേടത്ത് കവിയെ ആദരിക്കുകയും അനസ് നദ്‌വി ഉപഹാരം കൈമാറുകയും ചെയ്തു. സുധീഷ് അമ്മവീട്, റഹീം റയിംസ്, ഹവ്വ ടീച്ചർ, പി.എച്ച്. യഹ്‌യ, ഇ.ജി. വസന്തൻ, കെ.കെ ഷാജഹാൻ, നൗഷാദ് പാട്ടുകുളങ്ങര, ഹംസ കാക്കശ്ശേരി, ബഷീർ തൃപ്പേക്കുളം, എം.എസ് സുബ്രമണ്യൻ മതിലകം, നൂറുദ്ദീൻ തളിക്കുളം, റമീന ഐജാസ് എന്നിവർ സംസാരിച്ചു. തനിമ ജില്ലാ പ്രസിഡൻറ് ഷക്കീർ മുല്ലക്കര സമാപനം നിർവ്വഹിച്ചു. തനിമ ചാപ്റ്റർ ഭാരവാഹികളായ ഷാജി കെ. അബ്ദു സ്വാഗതവും പി.ബി സക്കീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.