കനത്ത മഴ: നഗരം മുങ്ങി

തൃശൂർ: ഉച്ചയോടെ പെയ്ത കനത്തമഴയിൽ നഗരം മുങ്ങി. പ്രധാന റോഡായ സ്വരാജ്റൗണ്ടിൻെറ ഇന്നർ റോഡിൻെറ മുഴുവൻ ഭാഗങ്ങളും വെള്ളത്തിലായി. കാനകൾ ശുചീകരിക്കാത്ത സാഹചര്യം വെള്ളക്കെട്ട് രൂക്ഷമാക്കി. പ്രസ്ക്ലബിന് മുന്നിലെ റോഡ് മുതൽ എല്ലാ മേഖലകളിലും ഇത് തന്നെയായിരുന്നു കാഴ്ച. വെള്ളക്കെട്ട് ഗതാഗതക്കുരുക്കുണ്ടാക്കി. പ്രത്യേകിച്ച് ജില്ല ആശുപത്രി ഭാഗത്തുള്ള ഇന്നർ റോഡിൽ. വെളിയന്നൂർ ജങ്ഷനിൽ ഉണ്ടായിട്ടുള്ള കുഴികളിൽ വെള്ളം കൂടിയായതോടെ യാത്രക്കാർ ദുരിതത്തിലായി. കെ.എസ്.ആർ.ടി.സി, ശക്തൻ, പടിഞ്ഞാറെ കോട്ട, പൂത്തോൾ, കിഴക്കേ കോട്ട എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് ഗതാഗത തടസ്സമുണ്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.