ആറ്​ വിദ്യാർഥികളെ കാണാതായതായി പരാതി

മായന്നൂർ: സൻെറ് തോമസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ആറുപേരെ കാണാതായതായി പരാതി. രാവിലെ സ്കൂളിലേക്ക് വീട്ടിൽനിന്നിറങ്ങിയ കുട്ടികളെ സ്കൂൾസമയം കഴിഞ്ഞും കാണാതായതോടെയാണ് രക്ഷിതാക്കൾ പഴയന്നൂർ പൊലീസിൽ പരാതി നൽകിയത്. കൊണ്ടാഴി ഒലിച്ചി കോളനിയിലെ മണികണ്ഠൻെറ മക്കളായ ശ്രീകാന്ത് (14), ശ്രീരാഗ് (14), ചേലക്കോട് നെയ്തുകുളങ്ങര ഗോപീകൃഷ്ണൻെറ മകൻ യദുകൃഷ്ണൻ (14), ചേലക്കോട് ചാമവിളയിൽ സുകുമാരൻെറ മകൻ സുധി (14), മായന്നൂർ പെരുമാൻകുന്ന് നാരായണൻെറ മകൻ നവീൻ (14), പെരുമാൻകുന്ന് രാമകൃഷ്ണൻറ മകൻ ഗോകുൽ (14) എന്നിവരെയാണ് കാണാതായത്. പൊലീസും നാട്ടുകാരും ചേർന്ന് കുട്ടികൾക്ക് തിരച്ചിൽ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.