അക്കാബ് സമ്മേളനം

തൃശൂർ: ഫ്ലാറ്റ് വാങ്ങുന്നവർക്കും അപ്പാർട്മൻെറ് അസോസിയേഷനുകൾക്കും ബോധവത്കരണവും മാർഗനിർദേശവും നൽകുകയെന്ന ല ക്ഷ്യത്തോടെ രൂപവത്കരിച്ച ഓൾ കേരള അപ്പാർട്മൻെറ് അസോസിയേഷൻ അപ്പെക്സ് ബോഡി (അക്കാബ്) സംഘടനയുടെ തൃശൂർ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. സമ്മേളനം 21ന് അഞ്ചിന് ഹോട്ടൽ എലൈറ്റ് ഇൻറർനാഷനലിൽ ചേരും. ഫ്ലാറ്റുകളും അപ്പാർട്മൻെറുകളും വില്ലകളും വാങ്ങുമ്പോൾ ശ്രദ്ധിേക്കണ്ടതും പരിശോധിക്കേണ്ടതുമായ കാര്യങ്ങളിൽ ഉപഭോക്താക്കളെ ബോധവത്കരിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംസ്ഥാന കൺവീനർ പി.വി.എൻ. മേനോൻ, യൂനിറ്റ് പ്രസിഡൻറ് വി. ഗിരീശൻ, സെക്രട്ടറി രാജൻ നായർ, ടി. വാസുദേവൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.