കോർപറേഷൻ പരിധിയിൽ മൂന്ന്​ ബഡ്​സ്​ സ്​കൂൾ

തൃശൂർ: കോർപറേഷൻ പരിധിയിൽ മൂന്ന് കേന്ദ്രങ്ങളിൽ ബഡ്‌സ് സ്കൂൾ തുടങ്ങാൻ മേയർ അജിത വിജൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ഒളരി ഗവ. എൽ.പി സ്കൂൾ, മുക്കാട്ടുകര ഗവ. എൽ.പി സ്കൂൾ, രാമവർമപുരം ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നടത്തിപ്പിനായി സോണൽ അസിസ്റ്റൻറ് എൻജിനീയർമാരെ നിയോഗിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ ഓഡിനേറ്റർ ജ്യോതിഷ്കുമാർ വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, സി.ബി. ഗീത, കരോളി ജോഷ്വ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കൗൺസിലർമാരായ അനൂപ്‌ ഡേവിസ് കാട, സതീഷ് ചന്ദ്രൻ, കൃഷ്ണകുട്ടി മാസ്റ്റർ, ജ്യോതിലക്ഷ്മി, ശാന്ത അപ്പു എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.