സ്കൂട്ടറിനുള്ളിൽ പാമ്പ് ജനം പരിഭ്രാന്തരായി

പഴഞ്ഞി: സ്കൂട്ടറിനുള്ളിൽ പാമ്പ് കയറിയത് പരിഭ്രാന്തിയുണ്ടാക്കി. പഴഞ്ഞി പഴയ കനറ ബാങ്കിന് സമീപം ചെറുവത്തൂർ സാജൻ െറ സ്കൂട്ടറിലാണ് പാമ്പ് കയറിയത്. ജോലി കഴിഞ്ഞ് വീട്ടിൽ സ്കൂട്ടറിൽ എത്തിയതോടെയാണ് ബൈക്കിനുമുകളിൽ പാമ്പിനെ കണ്ടത്. പിന്നീട് പാമ്പ് വാഹനത്തിൻെറ ഉള്ളിലേക്ക് കയറി. സമീപവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ഏറെ പാടുപ്പെട്ടാണ് പാമ്പിനെ പുറത്തെടുത്തത്. വിഷ ഇനത്തിൽ പെടുന്ന വെള്ളിക്കട്ടൻ പാമ്പായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.