ക്യാമ്പ് വിട്ട്​ കുടുംബങ്ങൾ മടങ്ങി; യാത്രയാക്കാൻ കൗൺസിലറും വില്ലേജ് ഓഫിസറും

തൃശൂർ: നഗരത്തിൻെറ കിഴക്കൻ മേഖലയിലെ വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായ പാട്ടുരായ്ക്കൽ ദേവമാത ാ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു. റോഡുകളിലെ വെള്ളം പരിപൂർണമായി ഇറങ്ങിയിട്ടില്ലെങ്കിലും വീടുകളിലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് ക്യാമ്പിൽ ഉണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങി. ക്യാമ്പിൽ 106 കുടുംബങ്ങളും 326 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ക്യാമ്പിൽ നിന്നും അവസാനമായി മടങ്ങിയ മീനയെ കൗൺസിലർ ജോൺ ഡാനിയലും വില്ലേജ് ഓഫിസർ ഉണ്ണികൃഷ്‌ണനും പൊലീസും ചേർന്ന് യാത്രയാക്കി. നാല് നാൾ നീണ്ട ക്യാമ്പിൽ പരാതിക്ക് ഇടയില്ലാത്ത വിധം രാഷ്ട്രീയ ജാതിമത ഭേദങ്ങളുമില്ലാതെയാണ് അംഗങ്ങൾ പ്രവർത്തിച്ചത്. മന്ത്രിമാരാ‍യ എ.സി. മൊയ്തീനും വി.എസ്. സുനിൽകുമാറും മേയർ അജിത വിജയനുമെല്ലാം ക്യാമ്പ് സന്ദർശിച്ചു. കോർപറേഷൻ പ്രതിപക്ഷ കക്ഷി ഉപനേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേലായിരുന്നു ക്യാമ്പിൻെറ ചുമതലക്കാരൻ. ഞായറാഴ്ച ക്യാമ്പിൽനിന്നും ഭക്ഷണം കഴിച്ച് പെരിങ്ങാവിലെ വീട്ടിൽ വെള്ളം കയറിയ അവസ്ഥയെന്തായെന്ന് അറിയാൻ പോയ മംഗലത്ത് വീട്ടിൽ പ്രദീപ് വെള്ളക്കെട്ടിൽ വീണ് മരിച്ചത് ക്യാമ്പിൻെറ ദുഃഖമായി. ഇവരുടെ കുടുംബത്തെയടക്കം കൗൺസിലറുടെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.