'ഓണത്തിന് ഒരു മുറം പച്ചക്കറി' വെല്ലുവിളിയായി ഏറ്റെടുക്കണം - മന്ത്രി സുനില്‍കുമാര്‍

തൃശൂർ: കേരളത്തിൻെറ സംസ്‌കാരം കാര്‍ഷിക സംസ്‌കരണമാണെന്ന് തിരിച്ചറിയാനുള്ള മനസ്സാണ് എല്ലാവര്‍ക്കും വേണ്ടതെന് നും 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ട് വരണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ സൻെറ് മേരീസ് കോളജില്‍ മരിയന്‍ സൻെറര്‍ ഫോര്‍ അഡ്വാന്‍സ് റിസര്‍ച് കണ്ടുപിടിച്ച സൂക്ഷ്മജൈവവളം എസ്.എം.സി.എസ്.പി.കെ 18 പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. മരിയന്‍ നഴ്‌സറിയും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മാഗി ജോസ് അധ്യക്ഷത വഹിച്ചു. സൂക്ഷ്മ ജൈവവളം സിസ്റ്റര്‍ രേഖ ഏറ്റുവാങ്ങി. സെന്‍ട്രല്‍ എക്‌സൈസ് അസി. കമീഷണര്‍ ജോസ് ചുങ്കപ്പാറ, കൗണ്‍സിലര്‍ കെ. മഹേഷ്, എം.സി.എ.ആര്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. കായീന്‍ വടക്കന്‍ എന്നിവര്‍ പങ്കെടുത്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കെ. മീന ചെറുവത്തൂര്‍ സ്വാഗതവും ഉന്നത് ഭാരത് അഭിയാന്‍ കോഓഡിനേറ്റര്‍ ഡോ. കെ. ബിനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.