ആലാപാലം മേഖലയിൽ തണ്ണീർതടങ്ങൾ നികത്തുന്നു

പുന്നയൂർ: ആലാപാലം മേഖലയിൽ തണ്ണീർതടങ്ങൾ നികത്തൽ വ്യാപകം. എടക്കര പഞ്ചായത്ത് ഓഫിസിന് കിഴക്ക് ആലാപാലം എടക്കര റോഡി ലും എടക്കഴിയൂർ ആലാപാലത്തിനു വടക്ക് ഏരിമ്മൽ ക്ഷേത്ര പരിസരത്തുമാണ് സ്വകാര്യ ഭൂവുടമകൾ വിലക്കുകൾ ലംഘിച്ച് തണ്ണീർതടങ്ങളും പാടങ്ങളും മണ്ണിട്ടു നികത്തുന്നത്. എടക്കരയിൽ ചെമ്മണ്ണിട്ടും ഏരിമ്മൽ ക്ഷേത്രത്തിൻെറ തെക്കു പടിഞ്ഞാറ് ഭാഗത്ത് പഴയ കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളും തെങ്ങോലകളുമിട്ടാണ് വേനലിലും വറ്റാത്ത നീർത്തടങ്ങൾ നികത്തുന്നത്. രണ്ടിടത്തും പാതിയായി നികത്തിക്കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഈ മേഖലയിൽ നിലം നികത്തുന്നതിനെതിരെ റവന്യൂ അധികൃതർ ശക്തമായ നടപടികളുമായി മുന്നോട്ട് വന്നിരുന്നു. അടുത്തകാലത്തായി വ്യാപകമായി നിലം നികത്തുമ്പോൾ അധികൃതർ കാണാതെ പോകുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.