ബസിനു മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണു

ചെറുതുരുത്തി: സംസ്ഥാന പാത മുള്ളൂർക്കരയിൽ സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ച് ലൈൻ കമ്പി ബസിനു മുകളിൽ വീണത് പരിഭ ്രാന്തി പരത്തി. ഷൊർണൂരിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന നിധീഷ് ബസാണ് വൈകീട്ട് 7.30ന് അപകടത്തിൽ പെട്ടത്. ബസിൽ 16 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കെ.എസ്.ഇ.ബി യെ വിവരമറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരിമാറ്റിയതോടെയാണ് യാത്രക്കാർക്ക് സമാധാനമായത്. 15 മിനിറ്റോളം മരണം മുന്നിൽ കണ്ട് ബസിൽ ഇരിക്കുകയായിരുന്നുവെന്ന് യാത്രികർ പറഞ്ഞു.അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂർ തടസ്സപ്പെട്ടു. വടക്കാഞ്ചേരി ഹൈവേ പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.