സഹായകമായി നാടകോത്സവ ആപ്പ്

തൃശൂർ: നാടകോത്സവ കാണികൾക്ക് സഹായകരമായി മൊബൈൽ ആപ്പ്. നാടകങ്ങളുടെ സമയം, തീയതി, സാരനിരൂപണങ്ങൾ, കളിക്കുന്ന വേദികൾ ത ുടങ്ങി ആവശ്യമായ വിവര വിശദീകരണങ്ങൾ അടങ്ങിയ 'ഫെസ്റ്റ് ഫോർ യു' (Fest4U) ആപ്പാണ് പ്ലേ സ്റ്റോറിൽ ട്രൻഡിങ് ആകുന്നത്. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലാണ് ഇത് അവതരിപ്പിച്ചത്. ഔദ്യോഗികമായി നാടകോത്സവത്തിനു ഷെഡ്യൂള്‍ ആപ്പ് ഇല്ലെന്നറിഞ്ഞപ്പോൾ ചലച്ചിത്രോത്സവത്തിന് 12 ദിവസംകൊണ്ട് വികസപ്പിച്ച ആപ്പിൽ വെറും ആറ് മണിക്കൂറുകൊണ്ടാണ് നാടകത്തി​െൻറ വിവര വിശദീകരണങ്ങൾ ഉൾക്കൊള്ളിച്ച് പുതുക്കി പുറത്തിറക്കിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഡേവിസ് ടോം, എസ്. ശരത്, കെ.പി. രതീഷ്‌കുമാർ, അരുൺ നീരജ് എന്നിവർ തിരുവനന്തപുരത്തെ ഫൗണ്ടിങ് മൈൻഡ്‌സ് കമ്പനിയിലെ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. ആപ്പ് ഡിസൈൻ ചെയ്ത ഗണേഷ് കോഴിക്കോട് സോഫ്റ്റ്‌വെയർ എൻജിനീയറാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.