സൈക്കിളിൽ പൊലീസ്​

ഇരിങ്ങാലക്കുട: സൈക്കിള്‍ പട്രോളിങ്ങുമായി ഇരിങ്ങാലക്കുട ജനമൈത്രി പൊലീസ്. പൊലീസ് ജീപ്പി​െൻറ ശബ്ദം തിരിച്ച റിഞ്ഞ് കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനും ഇടുങ്ങിയ വഴികളിലൂടെ മോഷ്ടാക്കളെ പിന്തുടരാനും സൈക്കിള്‍ യാത്ര സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങ് ഡിവൈ.എസ്.പി ഫേമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.കെ. സുരേഷ് കുമാര്‍ സ്വാഗതവും ജനമൈത്രി സമിതിയംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു. എസ്.ഐ സി.വി. ബിബിന്‍, ജനമൈത്രി പൊലീസ് അംഗങ്ങളും പങ്കെടുത്തു. വിവിധ ബാങ്കുകളുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ഒമ്പത് സൈക്കിളുകളാണ് പൊലീസിന് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.