ക്രിക്കറ്റ് മത്സരം 12ന് ഗുരുവായൂരിൽ

ഗുരുവായൂര്‍: ജില്ലയിലെ നഗരസഭ കൗൺസിലർമാരും ജീവനക്കാരും ഉൾെപ്പട്ട ടീമുകൾ മത്സരിക്കുന്ന ക്രിക്കറ്റ് മത്സരം ശനിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗൗണ്ടിൽ നടക്കും. ഏഴ് നഗരസഭകളിൽ നിന്നും തൃശൂർ കോർപറേഷനിൽനിന്നുമുള്ള ടീമുകൾ പങ്കെടുക്കും. രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ആക്ടിങ് ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം തൃശൂർ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. ജേതാക്കൾക്കുള്ള പുരസ്കാരം ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബറും മാൻ ഓഫ് ദി മാച്ച് പുരസ്കാരം മുൻ ഗുരുവായൂർ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും സമ്മാനിക്കും. പൊലീസ് സ്റ്റേഷന് കെട്ടിടം: തൽസ്ഥിതി തുടരാൻ ഉത്തരവ് ഗുരുവായൂര്‍: മറ്റം ഗ്രൗണ്ടിൽ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ സ​െൻറ് തോമസ് ഫൊറോന പള്ളി സമർപ്പിച്ച ഹരജിയിൽ തൽസ്ഥിതി തുടരാൻ ഹൈകോടതി ഉത്തരവ്. സ​െൻറ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളി​െൻറ കളി സ്ഥലം പുറമ്പോക്ക് ഭൂമിയായി ചിത്രീകരിച്ച് ഗുരുവായൂർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പൊലീസും റവന്യു ഉദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി കോടതിയെ സമീപിച്ചത്. ഹരജിക്കാർക്കു വേണ്ടി എസ്. ശ്രീകുമാർ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.