പരിക്കേറ്റ വെള്ളി മൂങ്ങയെ രക്ഷിച്ചു

പഴയന്നൂര്‍: റോഡിൽ പരിക്കേറ്റ കിടന്ന വെള്ളി മൂങ്ങയെ വനപാലകർ കൊണ്ടുപോയി. കുമ്പളക്കോട് പന്തലാംമൂച്ചിക്കല്‍ സുരേഷ്ബാബുവി​െൻറ കടയുടെ മുന്നിലാണ് ബുധനാഴ്ച രാവിലെ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് എളനാട് ഫോറസ്റ്റ് റേഞ്ചിലെ വനപാലകരെത്തി. ടി.വി. ജനാർദനന്‍ അനുസ്മരണം ചേലക്കര: സി.പി.എം ചേലക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നിര്യാതനായ മുന്‍ പഞ്ചായത്തംഗവും സി.പി.എം ഏരിയ കമ്മിറ്റി മുന്‍ അംഗവുമായ ടി.വി. ജനാര്‍ദനന്‍ അനുസ്മരണ യോഗം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ. നന്ദകുമാര്‍, ജില്ല പഞ്ചായത്തംഗം ഇ. വേണുഗോപാലമേനോന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി അരുണ്‍ കാളിയത്ത്, സി.പി.എം പങ്ങാരപ്പിള്ളി ലോക്കല്‍ സെക്രട്ടറി സി. മുരുകേശന്‍, ചേലക്കര ലോക്കല്‍ സെക്രട്ടറി ടി.എന്‍. പ്രഭാകരന്‍, ഡി.വൈ.എഫ്‌.ഐ. ജില്ല കമ്മിറ്റിയംഗം ഒ.എസ്. സജി, കോണ്‍ഗ്രസ് നേതാവ് ടി.എം. കൃഷ്ണന്‍ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.