കാനോലി കനാൽ തീരത്ത് അതിജീവന സംഗമം

കൊടുങ്ങല്ലൂർ: പ്രളയം വിഴുങ്ങിയ കാനോലി കനാലി​െൻറ തീരത്ത് അതിജീവനത്തി​െൻറ കലയും കനിവുമായി സംഗമം. കനോലി കനാലിലെ കളത്തേരി കടവ് തീരമാണ് പാട്ടും, നൃത്തവും, നടനവും സാംസ്കാരിക പരിപാടികളുമായി ആഘോഷമയമായത്. പ്രളയക്കെടുതികൾക്ക് ഇരയായവരും അതിഥികളും കലാ-സാംസ്കാരിക പ്രവർത്തകരുമെല്ലാം സംഗമത്തിൽ കൈകോർത്തു. പ്രളയ കാലത്ത് സാന്ത്വനവും സഹായവുമായി സേവന നിരതരായ മതിലകം കനിവ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് 'സ്നേഹപൂർവം കനിവ്' എന്ന കലാ സാംസ്കാരിക പരിപാടിയൊരുക്കിയത്. പ്രളയത്തിൽ കനോലി കനാൽ വിഴുങ്ങിയ തീരത്തെ മനുഷ്യജീവിതങ്ങൾ ഫോേട്ടാഗ്രാഫർ ബദറുദ്ദീ​െൻറ ചിത്രങ്ങളായി ഓർമയെ ഉണർത്തി. സാംസ്കാരിക സദസ്സ് ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡൻറ് ബഷീർ തൃപ്പേക്കുളം അധ്യക്ഷത വഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, നടൻ ലിഷോയ്, കവി സി.എസ്. രാജേഷ്, ടി.എസ്. സജീവൻ, ടി.ബി. സുരേഷ് ബാബു, ഡോ.നിഷി സാലം, ട്രാൻസ്ജെൻഡർ ഷെഫ്ന ഷാഫി, കെ.വി. രാജേഷ്, കെ.എം. അനീഷ്, ജീജ അസീസ്,കെ.വി. സുന്ദരൻ എന്നിവർ സംസാരിച്ചു. പ്രളയ ദുരിതാശ്വാസത്തിൽ മികച്ച സേവനം പരിഗണിച്ച് പാപ്പിനിവട്ടം വില്ലേജ് ഒാഫിസർ പ്രവീൺകുമാറിനെ ആദരിച്ചു. ബാബുലാലി​െൻറ മാജിക്കും, ബഷീർ തൃപ്പേക്കുളം, ആദിത്യൻ കാതിക്കോട് ടീമി​െൻറ നാടകം, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.