പുരാവസ്തു പ്രദർശനം കൗതുകമായി

കയ്പമംഗലം: രണ്ട് ഗ്രാം തൂക്കമുള്ള ചെറിയ ഖുർആൻ (മുസ്ഹഫ്). നബിദിനാഘോഷത്തി​െൻറ ഭാഗമായി കയ്പമംഗലം ചളിങ്ങാട് ശാദുലിയ്യ മദ്റസയിൽ ഒരുക്കിയ പുരാവസ്തുക്കളുടെ പ്രദർശനത്തിലാണ് നിരവധി കൗതുകവസ്തുക്കളുടെ കൂട്ടത്തിൽ ഇൗ ഖുർആൻ ഉള്ളത്. മുഹമ്മദ് നബിയുടെ ചരിത്ര പ്രദർശനം, നൂറ്റാണ്ടുകൾ പഴക്കമുള്ള ൈകയെഴുത്ത് പ്രതികൾ, മണ്ണെണ്ണ കൊണ്ട് ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി, പഴയകാല വീട്ടുപകരണങ്ങൾ, ഗ്രാമഫോൺ, റേഡിയോകൾ, വ്യത്യസ്ത തരം ഫോണുകൾ, വിവിധ തരം വിളക്കുകൾ, ഖുർആൻ ആലേഖനം ചെയ്ത പാത്രങ്ങൾ, തിരുവിതാംകൂർ നാണയങ്ങൾ, അപൂർവ അറബി മലയാളം കൃതികൾ, 180 ൽ പരം രാജ്യങ്ങളുടെ കറൻസികൾ, നാണയങ്ങൾ എന്നിങ്ങനെയാണ് പ്രദർശനത്തിലുള്ളത്. എ.കെ. ഗോപാലൻ മുതൽ എ.പി.ജെ അബ്ദുൽ കലാം വരെയുള്ള പ്രമുഖരുടെ വിയോഗ വാർത്തകൾ അടങ്ങിയ പേപ്പർ കട്ടിങ്ങുകളും കൗതുക വാർത്തകളും പ്രദർശനത്തിലുണ്ട്. തേഞ്ഞിപ്പലം സ്വദേശി ചൊക്ലി ഉസ്മാ​െൻറ കൈവശമുള്ള പുരാവസ്തുക്കളാണ് പ്രദർശനത്തിന് വെച്ചിരിക്കുന്നത്. പഴമയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തലാണ് ത​െൻറ ലക്ഷ്യമെന്ന് ഉസ്മാൻ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം നദീർ സഖാഫി അൽബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.എം.എ ജില്ല സെക്രട്ടറി എം.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.സി. അബ്ദു റഹ്മാൻ സഖാഫി, ഉബൈദു സഖാഫി, യൂനുസ് ലത്തീഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.