ശുദ്ധജല പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

എരുമപ്പെട്ടി: കടങ്ങോട് ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. നെല്ലുവായ് പാലത്തിനോട്‌ ചേർന്നുള്ള പൈപ്പാണ് പൊട്ടിയത്. കുടിവെള്ളം ചീറ്റി മുകളിലെ വൈദ്യുതി കമ്പികളിലേക്ക് തട്ടിയാണ് ഒഴുകുന്നുന്നത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകാൻ തുടങ്ങിത്. വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. എന്നാൽ ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞ ഭാവം നടിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ലഹരി വിൽപന കണ്ടെത്താൻ ജനകീയ ജാഗ്രത സമിതികൾ വേണം -കത്തോലിക്ക കോൺഗ്രസ് എരുമപ്പെട്ടി: വിദ്യാർഥികളിലും യുവാക്കളിലും കഞ്ചാവ്-മയക്കുമരുന്ന് ഉപയോഗവും വിൽപനയും കണ്ടെത്തി നടപടി സ്വീകരിക്കാൻ ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ ജാഗ്രത സമിതികൾ രൂപവത്കരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പതിയാരം സ​െൻറ് ജോസഫ് ഇടവക യോഗം ആവശ്യപ്പെട്ടു. പള്ളി വികാരി ഫാ. പ്രിേൻറാ കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.വി. ജോണി അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഫൊറോന പ്രസിഡൻറ് കെ.സി. ഡേവീസ്, എം.എഫ്. ആൻറണി, എം.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.വി. ജോണി (പ്രസി.), കെ.പി.ദേവസി, ബേബി റാഫേൽ (വൈസ് പ്രസി.) എം.എഫ് ആൻറണി (സെക്ര.), സി.ജെ. സുബാഷ്, എ.വി. അൽഫോൺസ (ജോ. സെക്ര.), എം.എ. ജോസഫ് (ട്രഷ.), എ.വി. ബാബു, എ.ജെ. ബിജോയ് (അതിരൂപത പ്രതിനിധികൾ) െതരഞ്ഞെടുത്തു. സംഘാടക സമിതി വേലൂർ: എ.എസ്.എൻ. നമ്പീശൻ പതിനൊന്നാം ചരമ വാർഷികാചരണത്തി​െൻറ ഭാഗമായി സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികൾ: മന്ത്രി എ.സി. മൊയ്തീൻ, (രക്ഷാധികാരി), കെ.ജി. ഗോപിനാഥൻ (ചെയർ.), പി.കെ. ഹരികൃഷ്ണൻ (കൺ.), കെ.വി. ഫ്രാൻസീസ് (ട്രഷ.). 22നാണ് ചരമവാർഷികാചരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.