അനീഷക്ക് അന്തിയുറങ്ങാൻ വീടൊരുങ്ങുന്നു

കുന്നംകുളം: ഒടുവിൽ സുമനസ്സുകൾ അനീഷക്കായി വീടൊരുക്കുന്നു. കുന്നംകുളം ചിറളയം ബഥനി കോൺവൻറ് സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർഥിനി അനീഷക്കാണ് അമ്മക്കും സഹോദരനും അമ്മൂമ്മക്കും ഒപ്പം താമസിക്കാൻ വീട് ഒരുക്കുന്നത്. വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറയിൽ വാടക കെട്ടിടത്തി​െൻറ ചായ്പ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. അധ്യാപകർ നഗരസഭ അധികാരികളുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് ആദ്യവാരം മാധ്യമം പത്രം ഇക്കാര്യം ആവശ്യപ്പെട്ടു. ഇതോടെ സന്നദ്ധ സംഘടനകളും സർക്കാർ അധികാരികളും ഇടപ്പെട്ടു. അന്നത്തെ കലക്ടർ സ്ഥലത്തെത്തി വാടക കെട്ടിട ഉടമയോട് ഇവർക്ക് സൗകര്യം ഒരുക്കാൻ നിർദേശിച്ചു. ഇതിനിടയിൽ നഗരസഭ പ്രദേശമായ വടുതലയിൽ മൂന്ന് സ​െൻറ് സ്ഥലം അനീഷക്ക് ജില്ല കാറ്ററിങ് അസോസിയേഷൻ നൽകി. ഇൗ സ്ഥലത്താണ് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ലക്ഷം രൂപ െചലവഴിച്ച് നഗരസഭ വീട് നിർമിച്ച് നൽകുന്നത്. തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ കെട്ടിട നിർമാണ യൂനിറ്റിനാണ് നിർമാണ ചുമതല. പ്രത്യേക പരിശീലനം നേടിയ ഏഴ് പേരാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. ആറ് മാസത്തിനകം പൂർത്തിയാക്കും. ശിലാസ്ഥാപനം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.കെ. മുരളി, ഗീത ശശി, സുമ ഗംഗാധരൻ, എ.എസ്. സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.