ഇന്നലെ റോഡ് ഇന്ന് കുഴി കനകമല യാത്ര ദുരിതപൂര്‍ണം

കൊടകര: കോടശേരി, കൊടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കനകമലയിലേക്കുള്ള റോഡ് തകർന്നു. ദേശീയപാതയിലെ കൊടകര, പേരാമ്പ്ര, പോട്ട, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെല്ലാം കനകമലയിലേക്ക് റോഡുകളുണ്ടെങ്കിലും ഇവയെല്ലാം തകർന്ന് യാത്ര ദുരിതമായി. തീർഥാടന കേന്ദ്രമായ കനകമല മാര്‍തോമ കുരിശുമുടി, അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം എന്നിവിടങ്ങളിലേക്കു വരുന്ന ഭക്തജനങ്ങളുൾപ്പെടെ ഒട്ടേറെ പേര്‍ ആശ്രയിക്കുതാണ് കനകമലയിലേക്കുള്ള റോഡുകള്‍. കനകമലയിലേക്കുള്ള റോഡുകള്‍ മിക്കതും പ്രളയകാലത്തെ വെള്ളക്കെട്ട് മൂലമാണ് തകര്‍ന്നത്. കനകമലയിലേക്കുള്ള കൊടകര, പേരാമ്പ്ര, പോട്ട, മേച്ചിറ എന്നീ റോഡുകൾ കുഴികളായി. ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. തീർഥാടന സീസൺ ആരംഭിച്ചാൽ യാത്ര ഇനിയും ദുസ്സഹമാകും. കര്‍ഷക കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലകൂടിയാണിത്. പത്തുവര്‍ഷത്തിലേറെയായി കനകമലയിലേക്കുള്ള റോഡുകൾ ടാറിട്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എല്ലാവര്‍ഷവും മഴക്കാലം കഴിയുമ്പോള്‍ ഓട്ടയടക്കല്‍ മാത്രമാണ് പൊതുമരാമത്ത് ചെയ്യുന്നത്. റീ ടാറിങ് നടത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. അധികൃതർക്ക് ഭീമഹരജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.