ഹൈടെക് സ്കൂള്‍: ദേശമംഗലം സ്കൂളിൽ എം.എൽ.എ എത്തി

ചെറുതുരുത്തി: ദേശമംഗലം ഗവ. ഹൈസ്കൂള്‍ ഹൈടെക് ആക്കുന്നതി​െൻറ ഭാഗമായുള്ള നിർമാണ പുരോഗതി വിലയിരുത്താൻ യു.ആര്‍. പ്രദീപ്‌ എം.എല്‍.എ എത്തി. പഴയ സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി ഫൗണ്ടേഷന്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. മൂന്ന് നിലകളിലായുള്ള കെട്ടിടത്തി​െൻറ പ്രവൃത്തി ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഇതോടൊപ്പം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലാസ് മുറി നിര്‍മാണത്തിന് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ 5.60 കോടിയുടെ നിര്‍മാണമാണ് ദേശമംഗലം സ്കൂളില്‍ നടക്കുക. ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ വിനീത്, ബുഷ്റ, പഞ്ചായത്തംങ്ങളായ മനോജ്‌, ജയരാജ്‌, സുരേഷ് ബാബു, പി.ടി.എ പ്രസിഡൻറ് പ്രഭാകരന്‍, പ്രധാനാധ്യാപിക ഷീല, പ്രിന്‍സിപ്പൽ ബിന്ദു, എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.