ഒല്ലൂര്‍: ബസ് ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. തൈക്കാട്ടുശ്ശേരി റെയില്‍വേ ഗേറ്റിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ അവിണിശ്ശേരി നെല്ലങ്കര വീട്ടില്‍ ജീനേഷിനാണ്(41) പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍നിന്ന് തലോര്‍ വഴി തൈക്കാട്ടുശ്ശേരിയിലേക്ക് വരികയായിരുന്ന ബസ് റെയില്‍വേ ഗേറ്റിന് സമീപം ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ഇറക്കമായതിനാല്‍ മുന്നോട്ട് നീങ്ങിയ ബസ് മുന്നിലുള്ള ഓട്ടോയില്‍ ഇടിച്ചു. ഓട്ടോ പൂർണമായും തകര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തി ഓട്ടോ വെട്ടിപൊളിച്ചാണ് അദ്ദേഹത്തെ പുറത്തെടുത്തത്. തൃശൂരില്‍നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ബസിന് തകരാര്‍ ഉണ്ടായിരുന്നതായും പലഭാഗത്തും കട്ടവെച്ചാണ് ബസ് നിറുത്തിയിരുന്നതെന്നും യാത്രികര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.