മൂന്ന് മുഖ്യമന്ത്രിമാർ പഠിച്ച കലാശാല സെൻറ്തോമസ് കോളേജ് മാത്രം-മന്ത്രി വി.എസ്.സുനിൽകുമാർ

തൃശൂർ: മൂന്ന് മുഖ്യമന്ത്രിമാർ പൂർവ വിദ്യാർഥികളായ ഭാരതത്തിലെ ഏക കലാശാല തൃശൂരിലെ സ​െൻറ്തോമസ് കോളജ് ആയിരിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സ​െൻറ്തോമസ് കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'അപൂർവ വിദ്യാർഥി സംഗമം' ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. കോളജ് മാനേജ്െമൻറും അധ്യാപകരും വിദ്യാർഥികളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതു കൊണ്ടാണ് ജീവിതത്തി​െൻറ എല്ലാ മേഖലകളിലും മഹാന്മാരെ വാർത്തെടുക്കാൻ കലാലയത്തിന് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർഥി സംഘടനാ പ്രസിഡൻറ് പി.എം.തോമസ് അധ്യക്ഷത വഹിച്ചു. മാർ അപ്രേം മെത്രാപ്പോലീത്ത, ജസ്റ്റിസ് അശോക് മേനോൻ, ശ്രീ ശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലർ ഡോ.പി.കെ. ധർമരാജൻ, മാർ ടോണി നീലങ്കാവിൽ, ഫാ.വർഗീസ് കുത്തൂർ, പ്രിൻസിപ്പൽ ഇഗ്നേഷ്യസ് ആൻറണി, സി.എ. ഫ്രാൻസിസ്, ഫാ.മാർട്ടിൻ കൊളമ്പ്രത്ത് എന്നിവർ സംസാരിച്ചു. പ്രഗല്ഭരായ100 പൂർവ വിദ്യാർഥികളുടെ വിവരങ്ങളടങ്ങുന്ന സ്മരണിക പ്രകാശനം ചെയ്തു. 100 വിദ്യാർഥികൾക്കുള്ള എൻഡോവ്മ​െൻറ് പൂർവ വിദ്യാർഥികൾ സംഭാവനയായി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.