മൂകാംബികയിൽ തിരുവില്വാമല ഗോപി പ്രമാണിയാകും

തിരുവില്വാമല: കൊല്ലൂർ മൂകാംബികാദേവി സന്നിധിയിൽ കലയുടെ ശബ്ദം തീർക്കാൻ തിരുവില്വാമല ഗോപിക്കും കുടുംബത്തിനും ഊഴം ലഭിക്കുന്നത് ആറാം തവണ. കേരളത്തിലെ പ്രസിദ്ധനായ പഞ്ചവാദ്യ-തിമില കലാകാരനായ തിരുവില്വാമല ഗോപിയും മകൾ കലാതിലകം അശ്വതി ജി. നായരും കൊല്ലൂർ മൂകാംബികയിൽ കലാസമർപ്പണത്തിനുള്ള അവസരം ഇക്കൊല്ലവും ഏഴാം വിളക്ക് ഉത്സവത്തിന് കിട്ടിയതി​െൻറ നിർവൃതിയിലാണ്. ഏഴാം വിളക്ക് പഞ്ചവാദ്യത്തിന് തിരുവില്വാമല ഗോപി പ്രമാണിയാകും. 16ന് വൈകീട്ട് നടക്കുന്ന നവരാത്രി സാംസ്കാരികോത്സവത്തിലാണ് അശ്വതി നൃത്താർപ്പണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.