സി.പി.എമ്മും ബി.ജെ.പിയും കലാപത്തിന് ശ്രമിക്കുന്നു-പ്രതാപൻ

തൃശൂർ: ശബരിമലയുടെ പേരിൽ കേരളീയ സമൂഹത്തിൽ ബോധപൂർവം സംഘർഷം ഉണ്ടാക്കുന്നതിന് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. കോൺഗ്രസ് വിശ്വാസികളോടൊപ്പമാണ്. എല്ലാ മതങ്ങൾക്കും അവരുടേതായ ആരാധനാ നിഷ്ഠകളുണ്ട്. അതിൽ ഇടപെടുവാൻ കോടതികൾക്കോ, ഭരണകൂടങ്ങൾക്കോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയത്തിനെതിരെ യു.ഡി.എഫി​െൻറ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രതാപൻ. ഡി.സി.സി വൈസ് പ്രസിഡൻറ് ഐ.പി. പോൾ അധ്യക്ഷത വഹിച്ചു. എൻ.കെ. സുധീർ, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസ​െൻറ്, എം.എ. റഷീദ്, ജോൺ ഡാനിയേൽ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, എ.ഐ. തോമസ്, ജോൺസൺ ചാലിശേരി, ടോണി ആേൻറാ, വി.യു. ഉണ്ണി, ജോസ് വള്ളൂർ, രാജൻ പല്ലൻ, സുബി ബാബു, എ. പ്രസാദ്, കെ.വി. ദാസൻ, ഷാജി കോടങ്കണ്ടത്ത്, ജെയിംസ് പെല്ലിശേരി, കെ. ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.