പ്രളയകാല ദൃശ്യങ്ങളുടെ പ്രദർശനം

മാള: പ്രളയകാലത്തി​െൻറ നേർക്കാഴ്ചയായി ചിത്രപ്രദർശനം. മാള പഞ്ചായത്തി​െൻറ സഹായത്തോടെ ഹാളിന് സമീപം പുത്തൻചിറ മടത്തിപറമ്പിൽ ബാബുവാണ് ചിത്രപ്രദർശനം ഒരുക്കിയത്. പ്രളയത്തിലെ ദുരിത കാഴ്ചകളാണ് ചിത്രങ്ങളിലെല്ലാം. 2013 മുതൽ കാമറയുമായി മാളയുടെ വിവിധ ആഘോഷവേളകളിൽ ബാബു ഉണ്ട്. സാഹസികമായി പകർത്തിയ ചിത്രങ്ങൾ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് പ്രദർശനത്തിന് തയാറാക്കിയത്. 200 ൽപരം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.