'അറിയപ്പെടാത്ത ജീവിതങ്ങൾ' പ്രദർശിപ്പിച്ചു

തൃശൂർ: 1970കളിൽ കേരളത്തിലെയും അന്നത്തെ പശ്ചിമ ജർമനിയിലെയും കത്തോലിക്ക സഭകളെ പ്രതിക്കൂട്ടിലാക്കുകയും രാജ്യാന്തര മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്ത മനുഷ്യക്കടത്ത് വിവാദം ചർച്ച ചെയ്യുന്ന ഡോക്യുമ​െൻററി സിനിമ . പാട്ടുരായ്ക്കൽ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. സി.എം.ഐ ദേവമാത മുൻ പ്രൊവിൻഷ്യൽ ഫാ. ജെറോം ചെറുശ്ശേരി മുഖ്യാതിഥിയായിരുന്നു. റാഫേൽ ആൻഡ് മേനോൻ മീഡിയയുടെ ബാനറിൽ ദിനേശ് കല്ലറക്കലാണ് സിനിമ നിർമിച്ചത്. രാജു റാഫേൽ, കെ. രാജഗോപാൽ എന്നിവരാണ് രചനയും സംവിധാനവും നിർവഹിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഷാജു എടമന, രാജു റാഫേൽ, കെ. രാജഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.