കാളിക്കുട്ടിക്ക് വീട് കൈമാറി

ഏങ്ങണ്ടിയൂർ:- അർപണ സേവാസമിതി ചന്തപ്പടിയിൽ ഒളാട്ട് ശങ്കുരുവി​െൻറ ഭാര്യ കാളിക്കുട്ടിക്ക് സൗജന്യമായി നിർമിച്ച് നൽകുന്ന ഭവനത്തി​െൻറ സമർപ്പണം വി.എം. സുധീരൻ നിർവഹിച്ചു. കാളിക്കുട്ടിയുടെ നാല് സ​െൻറ് സ്ഥലത്ത് ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് 800 ചതുരശ്ര അടി വിസ്തീർണത്തിൽ വീടൊരുക്കിയത്. ഇതിനായി ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ ഭവന നിർമാണ പദ്ധതിയിൽ നിന്ന് 3.12ലക്ഷം, ജനപങ്കാളിത്തത്തോടെ സമാഹരിച്ച 2.85ലക്ഷം, സമിതി പ്രസിഡൻറ് പൃഥ്വിരാജ് ചില്ലിക്കൽ സംഭാവന ചെയ്ത 3.14ലക്ഷം എന്നിവയാണ് ചെലവിട്ടത്. സമിതി പ്രസിഡൻറ് പൃഥ്വിരാജ് ചില്ലിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.എൻ. പ്രതാപൻ മുഖ്യാതിഥിയായി. ടി.വി. ചന്ദ്രമോഹൻ, സി.സി. ശ്രീകുമാർ, ലീഡർ ഇർഷാദ് കെ. ചേറ്റുവ, സി.എ. ഗോപപ്രതാപൻ, ഉണ്ണികൃഷ്ണൻ കാര്യാട്ട്, സർജുകുമാർ പള്ളികടവത്ത്, പി.എം. മുഹമ്മദ് റാഫി, സമിതി ഭാരവാഹികളായ സി.എ. ഗോപാലകൃഷ്ണൻ, യു.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം ഏങ്ങണ്ടിയൂര്‍: ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്ര തൈപ്പൂയ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം കെ.വി. അബ്്ദുൽഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുളളി അധ്യക്ഷത വഹിച്ചു. ക്ഷേത്ര വാദ്യ കലാകാരന്‍ ചേമ്പാരി നാരായണ മാരാര്‍, ഗാനരചിതാവ് വിനോദ് ഏങ്ങണ്ടിയൂര്‍, ശ്രീജിത്ത്, നന്ദിനി രവീന്ദ്രന്‍ എന്നിവരെ ആദരിച്ചു. മഹോത്സവ കമ്മിറ്റി പ്രസിഡൻറ് കെ.എസ്. നാരായണന്‍, സെക്രട്ടറി യു.എം. സുബ്രഹ്മണ്യന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.