എങ്കക്കാട്ട്​ 'നിറച്ചാർത്ത്​' ഇന്ന്​ തുടങ്ങും

തൃശൂർ: കലാ സാംസ്കാരിക സമിതിയുെട നേതൃത്വത്തിൽ എങ്കക്കാട്ട് 'നിറച്ചാർത്ത്' ദേശീയ ചിത്രകല ക്യാമ്പും ഗ്രാമീണ കല-സാഹിത്യോത്സവവും വെള്ളിയാഴ്ച തുടങ്ങും. മൂന്ന് ദിവസങ്ങളിലായി എങ്കക്കാട് കലാസമിതി ഗ്രൗണ്ടിലും സമീപ പ്രദേശങ്ങളിലുമായാണ് പരിപാടി. കേരളത്തിനു പുറത്തുനിന്നുള്ള അഞ്ച് ചിത്രകാരന്മാരും പെങ്കടുക്കുന്നുണ്ട്. കൂപ്പൺ ഏർപ്പെടുത്തി വിജയികൾക്ക് ചിത്രങ്ങൾ സമ്മാനമായി നൽകുന്ന രീതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18 പ്രഫഷനൽ ചിത്രകാരന്മാരും പത്തിലധികം തദ്ദേശീയ ചിത്രകാരന്മാരുമാണ് കാൻവാസിൽ ചിത്രം വരക്കുന്നത്. ചുമർചിത്ര കലാകാരനായ മണികണ്ഠൻ പുന്നയ്ക്കലാണ് ക്യൂറേറ്റർ. മധ്യപ്രദേശിൽനിന്നുള്ള ഗോണ്ട് ആദിവാസി ചിത്രകല, ഒറീസയിൽനിന്നുള്ള പ്രാദേശിക ചിത്രരചന രീതി, കർണാടകത്തിൽനിന്നുള്ള വിജയ നഗര ചിത്രകല തുടങ്ങിയവ അവതരിപ്പിക്കും. സിനിമ സംവിധായകനായിരുന്ന പി.എൻ. മേനോ​െൻറ സ്മരണക്കാണ് നിറച്ചാർത്ത് സമർപ്പിക്കുന്നത്. എല്ലാ ദിവസവും ൈവകീട്ട് എഴിന് കണ്യാർകളി, ദഫ് മുട്ട് തുടങ്ങിയ പരിപാടികളുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സി. രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിജയകുമാർ മേനോൻ അധ്യക്ഷത വഹിക്കും. കെ.പി.എ.സി ലളിത, സദനം ഹരികുമാർ എന്നിവർ പെങ്കടുക്കും. സാഹിത്യ സദസ്സ് വൈകീട്ട് നാലിനാണ്. 'സാഹിത്യത്തി​െൻറ നവസഞ്ചാര പഥങ്ങൾ' എന്ന വിഷയം ബാലചന്ദ്രൻ വടക്കേടത്ത് അവതരിപ്പിക്കും. ശനിയാഴ്ച ൈവകീട്ട് 4.30ന് 'ഒ.വി. വിജയ​െൻറ കാർട്ടൂണുകളെ ആർക്കാണ് പേടി' എന്ന വിഷയം ഇ.പി. ഉണ്ണി അവതരിപ്പിക്കും. കുട്ടികൾക്കായി മൂന്നു ദിവസവും പുസ്തക പ്രദർശനവും വിൽപനയുമുണ്ട്. വാർത്തസമ്മേളനത്തിൽ മണികണ്ഠൻ പുന്നയ്ക്കൽ, അഹമ്മദ് സിജ്ജത്ത്, സതീഷ് കുമാർ, സന്തോഷ് മിത്ര, ലക്ഷ്മി സതീഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.