അഖിലേന്ത്യ പ്രാവ്​ പ്രദർശനം നാളെ മുതൽ

തൃശൂർ: യുനൈറ്റഡ് പീജിയൻ ക്ലബി​െൻറ നേതൃത്വത്തിൽ അഖിലേന്ത്യ പ്രാവ് പ്രദർശനം ശനി, ഞായർ ദിവസങ്ങളിൽ തൃശൂർ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇരുനൂറിലധികം ഇനം അലങ്കാര പ്രാവുകളെ പ്രദർശിപ്പിക്കും. മത്സരാടിസ്ഥാനത്തിനുള്ള പ്രദർശനത്തിന് വിദേശത്തുനിന്ന് അഞ്ച് വിധികർത്താക്കൾ എത്തുന്നുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ നടക്കുന്ന പ്രദർശനം കാണാൻ 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പ്രാവുകളെ വാങ്ങാനും സൗകര്യമുണ്ട്. ശനിയാഴ്ച രാവിലെ 9.30ന് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ മുഖ്യാതിഥിയാവും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിക്കും. ഞായറാഴ്ച ൈവകീട്ട് ഏഴിന് സമാപന ചടങ്ങ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ക്ലബ് പ്രസിഡൻറ് ഡാനിഷ് ജോൺ, സെക്രട്ടറി വിനോദ് ഡേവി, ട്രഷറർ ഹരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.