ദാമോദരൻ കാളിയത്ത്​ പുരസ്​കാരം പ്രഫ. എം.ആർ. ചന്ദ്രശേഖരന്​

തൃശൂർ: പ്രഫ. പി. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷൻ നൽകുന്ന പ്രഫ. ദാമോദരൻ കാളിയത്ത് സ്മാരക പുരസ്കാരത്തിന് സാഹിത്യ നിരൂപകനും വിവർത്തകനുമായ പ്രഫ. എം.ആർ. ചന്ദ്രശേഖരൻ അർഹനായി. വിവർത്തന സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡെന്ന് ഫൗണ്ടേഷൻ പ്രസിഡൻറ് േഡാ. കാവുമ്പായി ബാലകൃഷ്ണനും സെക്രട്ടറി ഡോ. വി.കെ. വിജയനും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ജനുവരി 19ന് വൈകുന്നേരം അഞ്ചിന് തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ദാമോദരൻ കാളിയത്ത് അനുസ്മരണത്തിൽ സതി ദാമോദരൻ സമ്മാനിക്കും. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, പ്രഫ. കെ.പി. ശങ്കരൻ, പ്രഫ. ലളിത ലെനിൻ, ഡോ. കെ.പി. മോഹനൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണ ചടങ്ങിൽ പ്രഫ. ആർ. ഗോപാലകൃഷ്ണൻ അനുസ്മരണം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് ഡോ. സി. ശാന്തി, ജോയൻറ് സെക്രട്ടറി ഡോ. എം. സുജാത, അംഗം കടാേങ്കാട് പ്രഭാകരൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.