മണത്തല സ്കൂളിൽ ടാലൻറ് ലാബ്

ചാവക്കാട്: കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്താനായി മണത്തല ഹയർസെക്കൻഡറി സ്കൂളിൽ രൂപവത്കരിച്ച 'ടാലൻറ് ലാബ്' ചിത്രകാരൻ ഗായത്രി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽ മികവു പുലർത്തിയ ഗായത്രി (ചിത്രകല), നാദസ്വര വിദ്വാൻ ഒരുമനയൂർ ഒ.കെ. ഗോപി, എഴുത്തുകാരൻ ഡോ. എസ്. കൃഷ്ണകുമാർ, എഴുത്തുകാരൻ ജ്യോതിരാജ്, ചിത്രകാരന്മാരായ, മണി ചാവക്കാട്, ഉണ്ണിമോൻ, ഫോട്ടോഗ്രാഫർ എൻ. ഉബൈദ്, നാടക ആർട്ടിസ്റ്റ് ഷാജി നിഴൽ, എഴുത്തുകാരനും ചലച്ചിത്രകാരനുമായ റാഫി നീലങ്കാവിൽ, വിദ്യാഭ്യാസ പരിശീലകൻ ടി.എസ്. ഷമീർ, പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദ്, ബിജു എളവള്ളി എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ പി.പി. മറിയക്കുട്ടി, അധ്യാപകൻ എ.എസ്. രാജു, വി.ആർ. പ്രസാദ് എന്നിവർ സംസാരിച്ചു. കലാകാരൻമാരുടെ അനുഭവം പങ്കിടലും കുട്ടികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.