സ്പെഷൽ സ്കൂൾ ഒളിമ്പിക്സിന്​ ചൈതന്യയിലെ വിദ്യാർഥികളും

കുന്നംകുളം: തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന സ്പെഷൽ സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കാൻ കുന്നംകുളം ചൈതന്യ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളും. 15 വിദ്യാർഥികളാണ് ചൈതന്യ സ്പെഷൽ സ്കൂളിൽ നിന്ന് പങ്കെടുക്കുന്നത്. 10 അധ്യാപകരും നിരവധി രക്ഷിതാക്കളും വിദ്യാർഥികളെ അനുഗമിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഒളിമ്പിക്സ് ഞായറാഴ്ച സമാപിക്കും. ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ യാത്രയയപ്പ് സമ്മേളനം ബാല സഹായസമിതി പ്രസിഡൻറ് ലെബീബ് ഹസൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ.ഒ. രാജൻ, എം. രാംദാസ്, ബി. ഗണേഷ്കുമാർ, എൻ.ജെ. ലിസ്സി, എം.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.