ഇവിടെ പോയത് വസന്തം

വിജയ കലോത്സവത്തിന് ഐക്യം, തൃശൂരി​െൻറ വേറിട്ട പാരമ്പര്യം തൃശൂർ: ഏഴിൽനിന്ന് അഞ്ച് ദിനമാക്കി കുറച്ച്, ഹരിത സന്ദേശം പകർന്നു നൽകി, ഘോഷയാത്ര ഒഴിവാക്കി, ദൃശ്യവിസ്മയം സമ്മാനിച്ച്...കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ ഇങ്ങനെ ഒരുപിടി നിറമുള്ള ഓർമകൾ എഴുതി ചേർത്ത് അമ്പത്തിയെട്ടാം സ്കൂൾ കലോത്സവം കൊടിയിറങ്ങി. പൂരം, പുലിക്കളി, ബോൺ നതാലെ.... തുടങ്ങിയ ആഘോഷങ്ങളെ വേർതിരിവില്ലാതെ നെഞ്ചേറ്റുന്ന തൃശൂരുകാർ ഒമ്പതാമത് കേരള സ്കൂൾ കലോത്സവത്തേയും ഇരുകൈയും നീട്ടി സ്വീകരിച്ചു; ഒരുമയുടെ സന്ദേശം ലോകത്തിന് നൽകി. തൃശൂരിൽ കൊടിയിറങ്ങിയ കൗമാരോത്സവം എല്ലാംകൊണ്ടും വേറിട്ടതായി. സ്കൂൾ കലോത്സവത്തി​െൻറ വിവിധ കമ്മിറ്റികളിൽ വ്യത്യസ്ത രാഷ്്ട്രീയ പാർട്ടിയുടെ പ്രതിനിധികളും സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും മത സാമുദായിക നേതാക്കളും ഉൾെപ്പടെ സമസ്ത മേഖലകളും ഉൾപ്പെട്ടിരുന്നു. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്തമായി കലോത്സവത്തെ കണ്ടു. ഒന്നിനും നൂലിഴ പിഴക്ക് അവസരമുണ്ടാവരുതെന്ന് ഓരോരുത്തരും തീർച്ചപ്പെടുത്തിയിരുന്നു. കലോത്സവത്തി​െൻറ വിജയകരമായ നടത്തിപ്പിന് കൈ മെയ് മറന്ന് എല്ലാവരും ഒന്നിച്ചതോടെ വിവാദങ്ങളും പിണക്കമില്ലായ്മയും പടി കടന്നു. തൃശൂരി​െൻറ പക്വതയാർന്ന പാരമ്പര്യത്തി​െൻറ മഹത്വത്തിന് എ ഗ്രേഡി​െൻറ തിളക്കം. രാഷ്ട്രീയ വിവാദങ്ങൾ തൽക്കാലം മാറ്റിവെച്ച് തങ്ങളെ ഏൽപ്പിച്ച ജോലി ഭംഗിയാക്കാനുള്ളതിൽ മാത്രമായിരുന്നു ഏവരുടെയും ശ്രദ്ധ. പല കമ്മിറ്റികൾക്കും അനുവദിച്ച ഫണ്ട് കുറവാണെന്ന പരാതി ഉണ്ടായിരുന്നു. കൂടുതൽ തുക വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമോ സമരമോ ഉണ്ടായില്ല. മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഒപ്പം കൂട്ടി ഐക്യത്തിലൂടെ എല്ലാ തടസ്സങ്ങളും മറികടക്കുന്നതാണ് കണ്ടത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്് വിരുന്നെത്തിയവരും മനസില്ലാമനസോടെയാണ് തൃശൂരിനോട് വിട ചൊല്ലിയത്. സ്നേഹ സൗഹൃദം നിറഞ്ഞ ആതിഥേയത്വത്തി​െൻറ മാധുര്യം അത്ര വലുതായിരുന്നു. ആഘോഷങ്ങൾ മനുഷ്യ‍​െൻറ ഒരുമക്കാണെന്ന സന്ദേശത്തി​െൻറ പൂർണത. കലോത്സവത്തി​െൻറ മധുരമൂറും ഓർമകളുടെയും ഐക്യത്തി​െൻറയും കർട്ടൺ താഴാതിരിക്കട്ടെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.