വ്യാജ അപ്പീൽ: രണ്ട് പേർകൂടി വലയിൽ

തൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷ​െൻറ പേരിൽ വ്യാജ അപ്പീൽ നിർമിച്ച് നൽകിയ സംഘത്തിലെ രണ്ട് പേർകൂടി ക്രൈം ബ്രാഞ്ചി​െൻറ വലയിലാ‍യി. അറസ്റ്റിലായ നൃത്താധ്യാപകൻ ജോബിയുടെ സുഹൃത്തും വ്യാജ അപ്പീൽ നിർമാണത്തിലെ മുഖ്യ കണ്ണിയെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സജികുമാറി​െൻറ അടുപ്പക്കാരനുമാണ് വലയിലായത്. മുൻ വർഷങ്ങളിലും സ്കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകള്‍വഴി കുട്ടികൾ മത്സരിച്ചതി​െൻറ തെളിവുകൾ ഇവരിൽനിന്നും ലഭിച്ചതായി സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പി​െൻറ കണക്കുപ്രകാരം 116 അപ്പീലുകളാണ് ബാലാവകാശ കമീഷേൻറതായി കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ ലഭിച്ചത്. എന്നാൽ 67 അപ്പീൽ മാത്രമാണ് അനുവദിച്ചതെന്നാണ് ബാലാവകാശ കമീഷൻ അറിയിച്ചത്. അതനുസരിച്ച് 49 വിദ്യാർഥികൾ കഴിഞ്ഞ വർഷം കലോത്സവത്തിൽ കമീഷ​െൻറ വ്യാജ രേഖയുണ്ടാക്കി മത്സരിച്ചു. ഈ വർഷം 10 അപ്പീലാണ് കമീഷേൻറതായി എത്തിയത്. അതേസമയം സജികുമാറിനെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇ‍യാളുടെ തിരുവനന്തപുരത്തെ വീട് നിരീക്ഷണത്തിലാണ്. ഉടൻ പിടിയിലാകുമെന്ന് അന്വേഷണ സംഘം സൂചന നൽകി. വ്യാജ അപ്പീൽ ലഭിച്ച സ്കൂളുകളിൽനിന്നും മത്സരാർഥികളുടെ രക്ഷിതാക്കളിൽനിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.