ഇബ്രാഹിം ഹാജിയുടെ കൃഷിയിടത്തില്‍ ഓറഞ്ചിന് നൂറു മേനി

അണ്ടത്തോട്: ഉപ്പ് കാറ്റ് വീശുന്ന തീരമേഖലയിലെ പൂഴി മണലിലും മധൂരമൂറുന്ന ഓറഞ്ച് വിളയിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് അണ്ടത്തോട് പെരിയമ്പലം സ്വദേശി അയിനിക്കല്‍ ഇബ്രാഹിം ഹാജി. പുരയിടത്തിൽ നടത്തിയ കൃഷിയിലാണ് അദ്ദേഹം ഓറഞ്ച് വിളയിച്ചത്. തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമാണ് പൊതുവേ ഒാറഞ്ച് കൃഷി ചെയ്യാറുള്ളത്. എന്നാൽ അദ്ദേഹത്തി​െൻറ കൃഷിയിടത്തിലെ പത്ത് മരങ്ങളിൽ ഓറഞ്ച് കായ്ച് നില്‍ക്കുന്നത് മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്. അഞ്ച് വര്‍ഷം മുമ്പാണ് കൃഷിയിടത്തില്‍ മറ്റ് കൃഷികൾക്കൊപ്പം ഒാറഞ്ച് തൈകള്‍ നട്ടത്. ജൈവവളം മാത്രമേ ഉപയോഗിച്ചുള്ളൂ. ഒരു മരത്തിൽനിന്ന് 15 കിലോ ഒാറഞ്ച് വരെ ലഭിച്ചു. ഇവയെല്ലാം ബന്ധുവീടുകളിലേക്കും അയല്‍വാസികള്‍ക്കും നല്‍കി. ഇനിയും വിളവെടുക്കാനായിട്ടുണ്ട്. ഓറഞ്ച് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇബ്രാഹിം ഹാജി. വീടിന് സമീപത്തെ പച്ചക്കറി, വാഴ, നെല്‍കൃഷി എന്നിവയും ഉണ്ട്. മുന്തിരി, മുസമ്പി, റംബൂട്ടാന്‍, ചെറുനാരങ്ങ, പേരക്ക, തക്കാളി, വിവിധ ഇനങ്ങളായ മുളക്, പയര്‍ തുടങ്ങിയവ കൃഷിചെയ്തിട്ടുണ്ട്. താറാവ്, പശു, കോഴി തുടങ്ങിയവയെയും വളര്‍ത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.