വടക്കാഞ്ചേരി നഗരസഭ ഭരണസമിതി പദ്ധതികൾ അട്ടിമറിക്കുന്നു

വടക്കാഞ്ചേരി: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ നഗരസഭ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അനിൽ അക്കര എം.എൽ.എ. വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സനും ഭരണസമിതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അവകാശ ലംഘനത്തിനുള്ള നോട്ടീസ് നല്‍കി. തെരുവ് വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി വിളക്കുകളാക്കുന്നതിനും ഉത്രാളിക്കാവ് ടെമ്പിള്‍ റോഡ്, കാട്ടിലങ്ങാടി റോഡ്, ഞാറക്കുളങ്ങര റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിനും തുക അനുവദിച്ചിരുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ച് ആറ് മാസം കഴിഞ്ഞിട്ടും നഗരസഭ പദ്ധതിയുമായി സഹകരിക്കാതെ പദ്ധതി നടപ്പിലാക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. എം.എല്‍.എ എന്ന നിലയില്‍ നല്‍കിയിട്ടുള്ള കത്തുകൾ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. എം.എല്‍.എ എന്ന നിലയില്‍ ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ തടസ്സം നില്‍ക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്ത വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്സനും ഭരണസമിതിക്കുമെതിരെ നിയമാനുസരണമുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.