കൊടകരയില്‍ ഗ്യാസ് ഏജന്‍സിയിലും നാല് വ്യാപാരസ്ഥാപനങ്ങളിലും മോഷണം

കൊടകര: പേരാമ്പ്ര മാത്തളസിറ്റി, അഴകം എന്നിവിടങ്ങളിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. മാത്തള സിറ്റിയിലെ ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കട, പലചരക്ക് കട, സ്‌പെയര്‍ പാര്‍ട്‌സ് കട, പി.വി.സി പൈപ്പുകള്‍ വില്‍ക്കുന്ന കട എന്നിവിടങ്ങളിലും കൊടകര അഴകത്തുള്ള ഭാരത് ഗ്യാസ് ഏജന്‍സി ഓഫിസിലുമാണ് മോഷണം നടന്നത്. കടകളുടെ പൂട്ടുകള്‍ പൊളിച്ചാണ് മോഷണം. പാലിയേക്കര ഡെന്നിയുടെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍നിന്ന് 700 രൂപയും ജെന്നിയുടെ പലചരക്ക് കടയില്‍നിന്ന് 2500 രൂപയും നഷ്ടപ്പെട്ടു. പൊട്ടത്തുപറമ്പില്‍ രാജേഷി​െൻറ സ്‌പെയര്‍പാര്‍ട്സ് കട കുത്തിതുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അഴകത്തുള്ള ശ്രീമോന്‍ ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഓഫിസ് കുത്തിത്തുറന്ന് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുള്ള മോഷ്ടാക്കളുടെ ചിത്രം പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. ബൈക്കില്‍വന്ന രണ്ട് പേര്‍ ഗ്യാസ് ഏജന്‍സി ഓഫിസ് കുത്തിത്തുറക്കുന്നത് കാമറ ദൃശ്യങ്ങളിലുണ്ട്. കിഴക്കേ കോടാലി കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് തകർച്ച ഭീഷണിയിൽ മലയോരത്തെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന പമ്പ് ഹൗസിന് നാല് പതിറ്റാണ്ട് പഴക്കമുണ്ട് കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് തകർച്ച ഭീഷണിയിൽ. അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. ഭിത്തികള്‍ പൊളിഞ്ഞും മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നും ദുര്‍ബലാവസ്ഥയിലായ പമ്പ് ഹൗസിനുള്ളില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ കഴിച്ച് കൂട്ടുന്നത്. മലയോരത്തെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതാണ് മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതി. കിഴക്കേ കോടാലി- മോനൊടി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ പമ്പ് ഹൗസിന് നാല് പതിറ്റാണ്ട് പഴക്കമുണ്ട്്. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് അടര്‍ന്നും ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞും നില്‍ക്കുന്ന പമ്പ് ഹൗസ്് എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം. മേല്‍ക്കൂരയേക്കാള്‍ ദുര്‍ബലമാണ് ചുമരുകള്‍. ചുമരി​െൻറ ചില ഭാഗങ്ങളിലെ ഇഷ്ടികകള്‍ അടര്‍ന്ന് പോയതോടെ ഇഴജന്തുക്കള്‍ പമ്പ്ഹൗസിൽ കയറി. രണ്ടുമാസത്തിനിടെ നാലുതവണ പമ്പ് ഹൗസിനുള്ളില്‍ പാമ്പുകളെ കണ്ടിരുന്നു. ശക്തമായ കാറ്റും മഴയും ഉണ്ടായാല്‍ ഭിത്തിയുടെ വിള്ളല്‍ വഴി മഴവെള്ളം അകത്തേക്കു വരും. മഴക്കാലത്ത് പമ്പ്ഹൗസിനുള്ളില്‍ കഴിച്ചുകൂട്ടുക ബുദ്ധിമുട്ടാണ്. ഭിത്തികള്‍ നനയുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്നുണ്ട്്. കിഴക്കേ കോടാലി പമ്പ് ഹൗസ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മൂന്നുവര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏതാനും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പ് ഹൗസ് പരിശോധിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഓരോ വര്‍ഷം കഴിയുന്തോറും പമ്പ് ഹൗസ് കൂടുതല്‍ ദുര്‍ബലാവസ്ഥയിലാകുന്നത് കണക്കിലെടുത്ത് എത്രയും വേഗം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.