പ്ലാസ്്റ്റിക് സംസ്കരണത്തിൽ അന്നമനട പഞ്ചായത്ത് മാതൃക; -രമേശ് ചെന്നിത്തല

മാള: പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് പൊടിച്ച് റോഡ് നിർമാണത്തിന് ഉപയോഗപ്പെടുത്തിയതിലൂടെ കേരളത്തിലെ മറ്റ് പഞ്ചായത്തുകൾക്ക് അന്നമനട മാതൃകയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്നമനട പഞ്ചായത്ത് ഭരണസമിതിയുടെ രണ്ടാം വാര്‍ഷികവും വിവിധ സ്ഥാപനങ്ങളുടെ നാമകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. കരുണാകരന്‍ സ്മൃതി മണ്ഡപത്തി​െൻറയും മാമ്പ്രക്കടവ് പി.എച്ച്.സി ഉപകേന്ദ്രത്തി​െൻറയും ഉദ്ഘാടനവും, ബസ് സ്റ്റാൻഡ്, പഞ്ചായത്ത് ഹാൾ നാമകരണവും അദ്ദേഹം നിർവഹിച്ചു. ബസ് സ്റ്റാൻഡിന് രാജീവ് ഗാന്ധിയുടേയും പഞ്ചായത്ത് ഹാളിന് ഇന്ദിര പ്രിയദര്‍ശിനിയുടെയും പേരുകളാണ് നൽകിയത്. സ്റ്റേഡിയത്തിലെ ജവഹര്‍ലാല്‍ നെഹ്്റുവി​െൻറ നാമഥേയത്തിലുള്ള ഗാലറിയുടെ ഉദ്ഘാടനവും സ്റ്റേഡിയം നാമകരണവും മുന്‍ എം.എല്‍.എ ടി.യു. രാധാകൃഷ്ണന്‍ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, ഷീബ പോൾ, വി.എ. അബ്ദുൽ കരീം, പി.ഒ. പൗലോസ്, പി.ഐ. ജോർജ്, പോളി ആൻറണി, സി.ഡി രാജൻ , പി.കെ. നൗഷാദ്, പി.കെ. സിദ്ദീഖ്, അന്നമനട സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പുത്തൻചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണശ്രമം മാള: പുത്തൻചിറയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണശ്രമം. കഴിഞ്ഞ രാത്രിയാണ് സംഭവം. രാവിലെ പൂജാരി അനീഷ് ക്ഷേത്രത്തിൽ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓഫിസി​െൻറ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വാതിലി​െൻറ ഓടാമ്പൽ തകർത്തിട്ടുണ്ട്. അമ്പലത്തി​െൻറ വാതിൽ പൂട്ട് പൊളിച്ച്അകത്ത് കയറാനും ശ്രമിച്ചിട്ടുണ്ട്. ഓഫിസി​െൻറ താഴ്തകർത്തു അകത്ത് കടന്ന മോഷ്്ടാവ് അലമാരകൾ കുത്തി പൊളിച്ച് വസ്തുക്കൾ വലിച്ച് വാരി ഇട്ടിട്ടുണ്ട്. രണ്ടുമാസം മുമ്പ് തൊട്ടടുത്ത ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. രണ്ട് ഭണ്ഡാരങ്ങൾ എടുത്ത് ഈ ക്ഷേത്രത്തിന് പിറകിലുള്ള പറമ്പിൽ കൊണ്ടുപോയി പൊളിച്ച് പണം കവരുകയും ചെയ്തു. മാള പൊലീസ് സ്ഥലെത്തത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.