പഴയ ദേശീയപാതയിലെ കാന നിർമാണം: റോഡ് അളവെടുപ്പ് തുടങ്ങി

ചാലക്കുടി: പഴയ ദേശീയപാതയിലെ വെള്ളിക്കുളം ജങ്ഷനില്‍ കാനനിർമാണം തര്‍ക്കത്തിലായതിനെത്തുടര്‍ന്ന് റോഡി​െൻറ വീതി നിര്‍ണയിക്കാന്‍ അളവെടുപ്പ് ആരംഭിച്ചു. ശരിയായ വീതി നിര്‍ണയിക്കാതെ കാന നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഇതുമൂലം നാളുകളായി കാന നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. ജില്ല സര്‍വേയറും പൊതുമരാമത്ത് വകുപ്പ് അധികൃതരുമാണ് രേഖകളുമായി സ്ഥലത്തെത്തിയത്. ജില്ല സര്‍വേ സൂപ്രണ്ട് ബാബു, ജില്ല ഹെഡ് സര്‍വേയര്‍ നസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ ആരംഭിച്ചത്. കൈയേറ്റങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തിയതായി ജനകീയ സമരസമിതിക്കാര്‍ അറിയിച്ചു. സാംസ്‌കാരിക സായാഹ്നം ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി റിപ്പബ്ലിക് ലൈബ്രറിയുടെ പ്രതിമാസ സാംസ്‌കാരിക സായാഹ്നത്തില്‍ 'വിവേകാനന്ദ സ്പര്‍ശം' എന്ന വിഷയത്തെ ആസ്പദമാക്കി എം.കെ. ശ്രീകുമാര്‍ പ്രഭാഷണം നടത്തി. പ്രസിഡൻറ് ഡോ. കവിത സോമന്‍ അധ്യക്ഷത വഹിച്ചു. വാസുദേവന്‍ പനമ്പിള്ളി, ടി.പി. രാജന്‍, സി.പി. ബാബു, ഒ.എസ്. സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.