ലൈഫ് മിഷൻ പദ്ധതി: പുറമ്പോക്ക് ഭൂമി കണ്ടെത്തി പാർപ്പിട സമുച്ചയം പണിയും

കുന്നംകുളം: ലൈഫ് മിഷൻ പദ്ധതിയില്‍ ഉൾപ്പെടുത്തി പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് നഗരസഭയുടെ കീഴിലുള്ള താഞ്ചന്‍കുന്ന് നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പദ്ധതിക്കായി നഗരത്തിലെ പുറമ്പോക്ക് ഭൂമി കണ്ടെത്താന്‍ സബ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പി.എം.എ.വൈ, സര്‍ക്കാറി​െൻറ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എന്നിവ സംയോജിപ്പിച്ചാണ് സ്ഥലമില്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നത്. 64 വീടുകളുള്ള ഫ്ലാറ്റ് നിർമിക്കാന്‍ 50 സ​െൻറ് സ്ഥലം വേണമെന്നാണ് പ്രാഥമികനിഗമനം. നഗരസഭയില്‍ ഭൂരഹിതര്‍ക്ക് ഭവന സമുച്ചയം നിർമിക്കാന്‍ അഞ്ചര ഏക്കര്‍ ആവശ്യമാണെന്നും ലൈഫ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നഗരസഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഗുരുവായൂര്‍ റോഡിനോട് ചേര്‍ന്നുള്ള താഞ്ചൻകുന്നിലെ നാലരയേക്കര്‍ ഭൂമി പദ്ധതിക്ക് വേണ്ടി അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ റോഡില്‍ നിന്ന് നഗരസഭ ഓഫിസിലേക്ക് തിരിയുന്ന ജങ്ഷന് മുനിസിപ്പൽ ജങ്ഷൻ എന്ന് പേരിടാന്‍ തീരുമാനിച്ചു. ജവഹർ സ്റ്റേഡിയം ഉള്ളതിനാൽ 'ജവഹര്‍' എന്ന പേരിടണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെെട്ടങ്കിലും അംഗീകരിച്ചില്ല. ഭവന നിര്‍മാണത്തിന് സ്ഥലം വാങ്ങി നല്‍കിയ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ആധാരം സ്വന്തം പേരിലേക്ക് മാറ്റാന്‍ അംഗീകാരം നല്‍കി. നഗരത്തിൽ നിന്ന് ശേഖരിച്ച് യേശുദാസ് റോഡിൽ കൂട്ടിയിട്ട പ്ലാസ്റ്റിക്കുകള്‍ പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നതായി അംഗങ്ങൾ പരാതിപ്പെട്ടു. പ്ലാസ്റ്റിക് സംസ്‌കരിക്കാനുള്ള സംവിധാനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ പറഞ്ഞു. തെക്കൻ ചിറ്റഞ്ഞൂരിൽ അംബേദ്ക്കർ കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 14ന് യോഗം ചേരും. കുറുക്കൻപാറ ക്വാറിയിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്നത് ചില രാഷ്ട്രീയ താൽപര്യത്തി​െൻറ പേരിൽ തടസ്സപ്പെടുത്തുന്നതായി അംഗങ്ങൾ ആരോപിച്ചു. ടൗൺ ഹാൾ നവീകരിക്കുന്നതി​െൻറ ഭാഗമായി സീലിങ്ങിൽ വിരിച്ച ടൈൽസുകൾ അടർന്നു വീഴുകയാന്നെന്നും നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. അടുപ്പൂട്ടി വാതക ശ്മശാനത്തിലേക്ക് സമീപത്തെ കുഴൽ കിണറിൽ നിന്ന് വെള്ളം നൽകാൻ തീരുമാനിച്ചു. നഗരസഭയുടെ എം.ജി ഷോപ്പിങ് കോപ്ലക്സ് ഉൾപ്പെടെ ഒരു കെട്ടിടത്തിലും വെള്ളം ഇല്ലെന്നും ശൗചാലയം ഉൾപ്പെടെ വൃത്തിഹീനമായ നിലയിലാണെന്നും കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. കെ.കെ. മുരളി, പി.ഐ. തോമസ്, ബിജു സി. ബേബി, വൈസ് ചെയർമാൻ പി.എം. സുരേഷ്, വിൻസൻ ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.