മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

തൃശൂർ: കണ്ണൂരിലെ സംഘർഷത്തി​െൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. സാധാരണ സുരക്ഷ സ്ക്വാഡിന് പുറമെ, കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ചു. രാമനിലയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെത്തിയ മാധ്യമപ്രവർത്തകരോട് പൊലീസ് തന്നെ നിയന്ത്രണകാര്യം അറിയിച്ചു. ദൃശ്യമാധ്യമങ്ങളുടെ തൽസമയ സംപ്രേഷണ വാഹനങ്ങൾ രാമനിലയം വളപ്പിൽനിന്ന് മാറ്റി. കണ്ണൂരിലെ സമാധാന യോഗ വിഷയമുന്നയിച്ച് പ്രതികരണം തേടി മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ സമീപിെച്ചങ്കിലും അനുവദിച്ചില്ല. മുഖ്യമന്ത്രിയും, മന്ത്രിമാരും തങ്ങുന്ന രാമനിലയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.