വിധിയിൽ സന്തോഷം ^പ്രിയ വാര്യർ

വിധിയിൽ സന്തോഷം -പ്രിയ വാര്യർ തൃശൂർ: ഒരു അഡാർ ലൗ സിനിമയിലെ പാട്ട് വിവാദത്തിൽ സുപ്രീംകോടതി ഉത്തരവ് സന്തോഷകരമാണെന്ന് നടി പ്രിയ വാര്യരും സംവിധായകൻ ഒമർ ലുലുവും. ഇരുവരും നൽകിയ ഹരജി പരിഗണിച്ചായിരുന്നു വിവാദ ഗാനത്തിനെതിരെയുള്ള ക്രിമിനൽ നടപടികളെല്ലാം സുപ്രീം കോടതി സ്റ്റേ ചെയ്തത്. പാട്ടിനെതിരെ ഒരിടത്തും കേസെടുക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രിയ വാര്യരും ഒമർ ലുലുവും കോടതിയെ സമീപിച്ചിരുന്നത്. ആദ്യമായാണ് ഇത്തരമൊരു വിവാദത്തിൽ അകപ്പെടുന്നെതന്ന് പ്രിയ വാര്യർ പറഞ്ഞു. അതുകൊണ്ട് തന്നെ കേസെന്നൊക്കെ പറഞ്ഞപ്പോൾ ഭയമായിരുന്നു. സുപ്രീംകോടതി വിധി ആശ്വാസകരവും സന്തോഷകരവുമാണെന്ന് പ്രിയവാര്യർ പറഞ്ഞു. പാട്ട് ചിത്രീകരിച്ചതിൽ ഒരു തെറ്റുമില്ലെന്നും പൊലീസ് കേസെടുത്തത് നിരാശാജനകമാണെന്നും ഒമർ ലുലു പറഞ്ഞു. സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ട്. വിവാദങ്ങളെ തുടർന്ന് നിർത്തിവെച്ച സിനിമയുടെ ചിത്രീകരണം മാർച്ച് ആദ്യവാരത്തോടെ ആരംഭിക്കുമെന്നും ഒമർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.