ചാലക്കുടി ജ്വല്ലറി കവര്‍ച്ച; പ്രതികളുടെ അറസ്​റ്റ്​ ഇന്ന്

തൃശൂർ: ചാലക്കുടി ജ്വല്ലറി കവര്‍ച്ചക്കേസില്‍ പ്രതികളെല്ലാം പിടിയിൽ. ഝാർഖണ്ഡിൽനിന്നാണ് പ്രതികൾ പിടിയിലായത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. കവർച്ചക്ക് ഉപയോഗിച്ച ആയുധങ്ങളും കവർന്ന സ്വർണവും കണ്ടെടുത്തു. ജനുവരി 28നാണ് ചാലക്കുടിയിലെ ഇടശേരി ജ്വല്ലറിയുടെ ചുമര് തുരന്ന് 15 കിലോ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കവർന്നത്. ജ്വല്ലറിയിൽ സി.സി.ടി.വി കാമറ സ്ഥാപിക്കാതിരുന്നതിനാൽ കവർച്ചയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് കവർച്ചയുടെ സ്വഭാവം പരിശോധിച്ചാണ് ഇതര സംസ്ഥാന സംഘമാണ് പിന്നിലെന്ന് പൊലീസ് വിലയിരുത്തിയത്. ഡിവൈ.എസ്.പി ഷാഹുൽ ഹമീദി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളിൽ രണ്ടുപേർ ആഴ്ചകൾക്ക് മുമ്പ് വലയിലായിരുന്നു. കവര്‍ന്ന സ്വര്‍ണം ഝാര്‍ഖണ്ഡിലും മറ്റു വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായാണ് വില്‍പന നടത്തിയിരുന്നത്. പ്രതികളെ പിടികൂടാൻ ഝാര്‍ഖണ്ഡ് പൊലീസി​െൻറ സഹായവും കേരള പൊലീസിന് ലഭിച്ചിരുന്നു. വ്യാഴാഴ്ച ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പ്രതികളെ ചോദ്യം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.