വഴിപാട്​ കൗണ്ടറുകള്‍ കുംഭം ഒന്നുമുതല്‍ അകത്തും

ഗുരുവായൂര്‍: ക്ഷേത്രത്തിനകത്ത് വഴിപാട് കൗണ്ടറുകള്‍ കുംഭം ഒന്നുമുതല്‍ ആരംഭിക്കാന്‍ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ക്ഷേത്രം മതില്‍ക്കെട്ടിനു പുറത്ത് ഇനി രണ്ടോ മൂന്നോ കൗണ്ടറുകള്‍ മാത്രമാകും. കാലങ്ങളായി ക്ഷേത്രത്തിനകത്തുമാത്രമായിരുന്ന വഴിപാട് കൗണ്ടറുകള്‍ കഴിഞ്ഞ ഭരണസമിതിയാണ് പുറത്തേക്ക് മാറ്റിയത്. എന്നാല്‍ കൗണ്ടറുകള്‍ പുറത്തേക്ക് മാറ്റിയതില്‍ വരുമാനത്തില്‍ ഗണ്യമായ കുറവുവന്നുവെന്ന് മനസ്സിലാക്കിയാണ് അവ പുനഃസ്ഥാപിക്കാന്‍ ഭരണസമിതി തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.