കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം തൃശൂരിൽ

തൃശൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം നാലു മുതൽ ആറു വരെ തൃശൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച ൈവകീട്ട് 4.30ന് തൃശൂർ ടൗൺഹാളിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂനിയൻ പ്രസിഡൻറ് സി.പി. ചെറിയമുഹമ്മദ് അധ്യക്ഷത വഹിക്കും. 'ഗുരുചൈതന്യം' സമ്മേളന പതിപ്പ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പ്രകാശനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10.30ന് സമ്പൂർണ സമ്മേളനം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ സമ്മേളനം സന്ദീപ് പാണ്ഡെ ലക്നൗ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി.എച്ച്. റഷീദ്, യൂനിയൻ ജനറൽ സെക്രട്ടറി എ.കെ. സൈനുദ്ദീൻ, ട്രഷറർ ഹമീദ് കൊമ്പത്ത്, പി.എ. സീതി, എം.എ. ജാബിർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.